കൊറോണ ബോധവല്‍കരണ വാഹനം ഫ്‌ളാഗ്ഓഫ് ചെയ്തു


ചെര്‍ക്കള: കൊറോണ വൈറസിനെതിരായി ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് തയാറാക്കിയ ബോധവല്‍കരണ അനൗണ്‍സ്‌മെന്റ് വാഹനം ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്ര പരിസരത്ത് നടന്ന ലളിതമായ ചടങ്ങില്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷഹീന സലീം ചെങ്കള മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍ എന്നിവര്‍ സംയുക്തമായി ഫ്‌ളാഗ്ഓഫ് ചെയ്തു.
രോഗവുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉള്ളവര്‍ക്കായി കൊറോണ വൈറസിനെ പ്രതിരോധിക്കേണ്ട മാര്‍ഗങ്ങള്‍ ചുമയ്ക്കുമ്പോള്‍ മുഖം മറയ്ക്കുന്നതിനെ കുറിച്ചും വ്യക്തിശുചിത്വം പാലിക്കുന്നതിനെ കുറിച്ചും കൊറോണ കാസര്‍കോട് കണ്‍ട്രോള്‍ സെലിന്റെ നമ്പര്‍ ഉള്‍പ്പെടെയാണ് ആസ്‌ക് ആലംപാടി പൊതുജനങ്ങള്‍ക്കായി തയാറാക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും.
രാവിലെ എട്ട് മുതല്‍ വൈകുന്നേരം 6മണിവരെയാണ് ചെങ്കള പഞ്ചായത്ത് പരിധിയില്‍ ബോധവല്‍കരണ സന്ദേശം നല്‍കുക. ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്ര നഴ്‌സ്മാര്‍ ,ക്ലബ് സെക്രട്ടറി സിദ്ദിഖ് എം ,ജി സി സി പ്രസിഡണ്ട് ഇ എ മുസ്തഫ ഹാജി ,ജി സി സി ട്രഷറര്‍ ഫൈസല്‍ അറഫ ,നസീര്‍ സി എച്ച് ,ആവാസ് ,കബീര്‍ ഖത്തര്‍ ,കാദര്‍ ചാല്‍ക്കര ,സലാം എസ് ടി ,എസ് എ അബ്ദുല്‍ റഹ്മാന്‍ ,ഹസൈനാര്‍ ബില്ലാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments