കാസര്‍കോട്: രാജ്യാന്തര അധോലോകത്തലവന്‍ രവി പൂജാരി കാസര്‍കോട്ടും മലപ്പുറത്തും ക്വട്ടേഷന്‍ ഏറ്റെടുത്തിരുന്നതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
കൊച്ചിയിലെ വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ. തച്ചങ്കരി ബാം ഗ്ലൂരിലെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിലാണ് പൂജാരി ഇക്കാര്യം സമ്മതിച്ചത്. തന്റെ ''ഹിറ്റ്ലിസ്റ്റില്'' കേരളത്തിലെ രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ഉണ്ടായിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ണായകവിവരങ്ങളാണ് തച്ചങ്കരിക്കും അന്വേഷണ സംഘത്തിനും ലഭിച്ചത്. ഇയാളെ രണ്ടുദിവസത്തിനകം കേരളത്തിലെത്തിക്കാനാണു ക്രൈംബ്രാഞ്ച് നീക്കം. ബേവിഞ്ച വെടിവെപ്പിലും കാസര്‍കോട്ടെ ചിലകൊലപാതങ്ങള് ഉള്‍പ്പെടെയുള്ള അക്രമങ്ങളിലും രവി പൂജാര ക്വട്ടേഷന്‍ ഏറ്റെടുത്തിരുന്നുവെന്നാണ് വിവരം കേരളത്തിലെത്തിച്ച് ചോദ്യം ചെയ്താലെ ഇതു സംബന്ധിച്ച കൂടുതല്‍ വിരങ്ങള്‍ ലഭിക്കുകയുള്ളൂ. കേരളത്തില്‍ കൃത്യം നടത്താന്‍ കാസര്‍കോട് ഉള് പ്പെടെ രവി പൂജാരക്ക് ക്വട്ടേഷന്‍ സംഘങ്ങളുണ്ട്.
കൊച്ചിയില്‍ നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലറിനുനേരേയുണ്ടായ വെടിവയ്പ്പ് തന്റെ ക്വട്ടേഷനാണെന്നും പോലീസിലെ ചിലര്‍ക്കു താനുമായി അടുത്തബന്ധമുണ്ടെന്നും പൂജാര വെളിപ്പെടുത്തിയിട്ടണ്ടെന്നാണ് വിവരം.
ലീനയില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് കൊച്ചിയില്‍ ക്വട്ടേഷന്‍ നല്‍കിയത്. നടിയും ബ്യൂട്ടിപാര്‍ലര്‍ ഉടമയുമായ ലീന മരിയ പോളിനെ ഫോണില്‍ ബന്ധപ്പെട്ടു പണം ആവശ്യപ്പെട്ട ശേഷം അതു ലഭിക്കാതെ വന്നപ്പോള്‍ 2018 ഡിസംബര്‍ 15നാണ് മുന്നറിയിപ്പായി വെടിവച്ചത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതിയാണ് ലീന മരിയ പോള്‍.
കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. കൊച്ചി കേന്ദ്രീകരിച്ചുനടത്തിയ ഹവാല ഇടപാടുകളില്‍ ലീന മരിയ പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തില്‍ ആയിരുന്ന ഘട്ടത്തിലാണ് പണം ചോദിച്ചു രവി പൂജാരിയുടെ ഭീഷണിയുണ്ടായത്. എന്‍ഫോഴ്സ്മെന്റിന്റെ പരിശോധന ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ നടക്കുന്നതിന് മുമ്പായിരുന്നു രവി പൂജാരിയുടെ സംഘം വെടിവെച്ചത്.
സംസ്ഥാനത്തെ ഉദ്യോഗസ്ഥരാഷ്ട്രീയപ്രമുഖരെ വകവരുത്താനും ലക്ഷ്യമിട്ടിരുന്നു. കേരളത്തില്‍ പൂജാരയുടെ സംഘത്തിന് ഉന്നതതലത്തില്‍ സഹായം ലഭിച്ചിരുന്നു. ഒട്ടേറെ ബിസിനസ് പ്രമുഖരെ ഭീഷണിപ്പെടുത്തി കോടിക്കണക്കിനു രൂപ തട്ടിയെടുത്തിട്ടുണ്ട്. ഈ സംഭവങ്ങളില്‍ പരാതിക്കാരില്ലാത്തതു പൂജാരയ്ക്കു തുണയായി. കേരളത്തില്‍നിന്നുള്ള ഒരു ഉന്നതന് സുഖവാസത്തിനായി ബാങ്കോക്കിലെത്തിയപ്പോള്‍ പൂജാരയുടെ സംഘം പിന്തുടര്ന്ന് വന്‍തുക തട്ടിയെടുത്തതായി ഇന്റലിജന്‍സ് ബ്യൂറോയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേരളത്തിലെ ചില പോലീസ് ഉദ്യോഗസ്ഥരുമായും പൂജാര അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്ന് മൊഴി നല്കി.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും. പൂജാരയില്‍ നിന്നും ഇവര്‍ പണം വാങ്ങിയിരുന്നതായും താനുമായി ഈ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയിരുന്ന സാമ്പത്തീക ഇടപാടുകളുടെ വിവരം രവി പൂജാരി തന്നെ വെളിപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
പൂജാരി കൈമാറിയ വിവരങ്ങള്‍ തെളിഞ്ഞാല്‍ സര്‍വീസിലുള്ള ചില ഉദ്യോഗസ്ഥര്‍ കടുത്ത നിയമനടപടി നേരിടേണ്ടി വരും. പൂജാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം തുടങ്ങിയെന്നാണു സൂചന. ചില കൊലക്കേസുകളില്‍ വീണ്ടും അന്വേഷണം നടത്തിയേക്കും. കൂടുതല്‍ ചോദ്യം ചെയ്യാനായി പൂജാരിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് കേരളം ആവശ്യപ്പെടും.
0 Comments