ചിറ്റാരിക്കാല്‍: റിട്ട. ബി.എസ്.എഫ് ജവാനെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
ചിറ്റാരിക്കാല്‍ കണ്ണിവയല്‍ തോട്ടേന്‍ ചാലിലിലെ ചിലമ്പിട്ടശേരി സാബുവിനെയാണ് (56) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്നത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അധ്യാപികയായ ഭാര്യ ജെസി ചാറ്റരിക്കാല് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ പോലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. മക്കള്‍: നിര്‍മ്മല്‍ (പ്ലസ്ടു വിദ്യാര്‍ത്ഥി), സ്നേഹ (എട്ടാം ക്ലാസ് ). സഹോദരങ്ങള്‍: കുര്യക്കോസ്, ജോസഫ്, ജോയ് (മൂവരും പരപ്പ അട്ടക്കണ്ടം), ഏലിയാമ്മ (പാല), ചിന്നമ്മ, മാത്യു, തൊമ്മച്ചന് (മൂവരും കോട്ടയം).
0 Comments