നീലേശ്വരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിലേക്കായി നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനം കാലത്ത് 7മണി മുതല്‍ðവൈകിട്ട് 7 മണിവരെ ദീര്ഘിപ്പിക്കുവാന് തീരുമാനിച്ചു. നഗരസഭാ ചെയര്മാന് പ്രൊഫ: കെ.പി. ജയരാജന്റെ സാന്നിദ്ധ്യത്തില്‍ð ചേര്‍ന്ന ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും ആരോഗ്യ വിഭാഗം ജീവനക്കാരുടെയും യോഗത്തിലാണ് ഈ ഒരു തീരുമാനമെടുത്തത്.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് തോട്ടത്തിð കുഞ്ഞിക്കണ്ണന്, അംഗങ്ങളായ എ.വി.സുരേന്ദ്രന്, എം.വി. വനജ, പി.വി. രാധാകൃഷ്ണന്, കെ. പ്രകാശന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇതോടൊപ്പം നീലേശ്വരം നഗരസഭാ താലൂക്ക് ആശുപത്രിയിð 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റിയും ഹെല്ðപ് ഡെസ്കിന്റെയും പ്രവര്‍ത്തനവുമുണ്ട്. നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ð 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്കും ഡിജിറ്റല്‍ð തെര്‍മല്‍ð സ്ക്രീനിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.സംശയ നിവാരണത്തിനായി ബന്ധപ്പെടേണ്ട നമ്പറുകള്‍: 9947817675, 9447716090.
0 Comments