കുഴഞ്ഞ് വീണ് ചികിത്സയിലാരുന്ന മത്സ്യതൊഴിലാളി മരണപ്പെട്ടു


കാഞ്ഞങ്ങാട്: മത്സ്യ ബന്ധനത്തിന് പോകുമ്പോള്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരണപ്പെട്ടു. കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്തെ പരേതനായ കമലക്ഷന്‍ -ഭാരതി ദമ്പതികളുടെ മകന്‍ കെ.പി. ജയനാണ് (51) ഇന്നു പുലര്‍ച്ചെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ശുപത്രിയില്‍ മരണപ്പെട്ടത്.
ഒരു മാസം മുമ്പാണ് മത്സ്യബന്ധനത്തിന് പോകുമ്പോള്‍ ജയന്‍ കുഴഞ്ഞു വീണത്. ഇതേതുടര്‍ന്നുള്ള ചികിത്സയ്ക്കിടയില്‍ ജയന്റെ കരളിന് അസുഖം ബാധിച്ചതായി കണ്ടെത്തിയിരുന്നു. അസുഖം ഭേദമാകാന്‍ ഡോക്ടര്‍മാര്‍ കരള്‍ മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനായി 35 ലക്ഷം രൂപയാണ് ചിലവ്. ഈ തുക കണ്ടെത്താന്‍ നട്ടുകാര്‍ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പണം സ്വരൂപിച്ച് ഈആഴ്ച എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിക്കാനിരിക്കെയാണ് ജയന്‍ മരണപ്പെട്ടത്. ഭാര്യ. ചിത്ര. ഏക മകള്‍ അഞ്ജു. സഹോദരങ്ങള്‍: പ്രദീപ്, വിനോദ് (ഗള്‍ഫ് ), അനിത, സുനിത.

Post a Comment

0 Comments