പ്രതിശ്രുത വധൂവരന്മാര്‍ക്ക് ഭീഷണി; ഒരാള്‍കൂടി അറസ്റ്റില്‍


കാസര്‍കോട്: വിവാഹ നിശ്ചയം കഴിഞ്ഞ് ബീച്ചിലെത്തിയ പ്രതിശ്രുത വധൂവരന്മാരെ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റു ചെയ്തു. നെല്ലിക്കുന്ന് കടപ്പുറത്തെ സൂരജിനെ (37)യാണ് കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘ് അറസ്റ്റു ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയും തളങ്കര ബാങ്കോട് താമസക്കാരനുമായ ഷഫീഖിനെ (30) നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഫെബ്രുവരി 14-ാം തീയ്യതി നെല്ലിക്കുന്ന് ബീച്ചില്‍ വെച്ചാണ് സംഭവം. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും ബീച്ചിലെത്തിയതായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ സംഘം മൊബൈലില്‍ ഫോട്ടോ പകര്‍ത്തുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നമ്പര്‍ കൈക്കലാക്കിയ പ്രതികള്‍ തങ്ങള്‍ക്ക് വഴങ്ങാന്‍ ആവശ്യപ്പെടുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി പോലീസിലെത്തിയത്.

Post a Comment

0 Comments