ബംഗാളികളുടെ പണവും മൊബൈലുകളും കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍


കാസര്‍കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നും 52,000 രൂപയും അഞ്ച് മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത കുപ്രസിദ്ധ മോഷ്ടാവിനെ ബദിയടുക്ക സിഐ എ.അനില്‍കുമാര്‍ അറസ്റ്റുചെയ്തു.
ബേക്കല്‍ പനയാലിലെ നാരായണന്റെ മകന്‍ ജഗദീശ(35)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെ പുലര്‍ച്ചെയാണ് ക്വാര്‍ട്ടേഴ്‌സില്‍ മോഷണം നടന്നത്. ഇവിടെനിന്നും കിട്ടിയ വിരലടയാളത്തിന്റെ അടിസ്ഥാനത്തില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് ഇന്നലെ രാത്രി തന്നെ ജഗദീശയെ പനയാലിലെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. ബേക്കല്‍ സ്റ്റേഷനില്‍ നാല് കേസ് ഉള്‍പ്പെടെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇയാള്‍ക്കെതിരെ നിരവധി കവര്‍ച്ചാകേസുകളുണ്ട്.

Post a Comment

0 Comments