ചിലമ്പില്‍ ബി മാര്‍ട്ട് ഉദ്ഘാടനം ചെയ്തു


ചോയ്യംങ്കോട്: ഫര്‍ണ്ണിച്ചറുകളുടെയും ഗൃഹോപകരണങ്ങളുടെയും വിപുലമായ ശേഖരണങ്ങളോടുകൂടിയ ചിലമ്പില്‍ ബി മാര്‍ട്ട് ചായ്യോത്ത് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് എതിര്‍വശത്ത് കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാല ഉദ്ഘാടനം ചെയ്തു.
ബി മാര്‍ട്ട് ഷീസ് കോര്‍ണര്‍ കെ.കെ.നാരായണനും ബി മാര്‍ട്ട് ഒന്നാംനില ലെന്‍സ് ഫെഡ് സംസ്ഥാന പ്രസിഡണ്ട് എഞ്ചിനീയര്‍ സി.എസ്.വിനോദ്കുമാറും ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാത്തില്‍ സൂപ്പര്‍മിക്‌സ് കോണ്‍ക്രീറ്റ് മാത്തില്‍ ആന്റ് കക്കറ ക്രഷേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി കെ.എഫ് വര്‍ഗ്ഗീസ് ആദ്യവില്‍പ്പന സ്വീകരിച്ചു. പത്ത് വിദ്യാര്‍ത്ഥികള്‍ക്കുള്ള ചിലമ്പില്‍ ഗ്രൂപ്പ് വിദ്യാഭ്യാസ സഹായനിധി പെരിങ്ങാര ഭഗവതിക്ഷേത്രം പ്രസിഡണ്ട് എം.പി.കുഞ്ഞികൃഷ്ണനും ചായ്യോം ജുമാമസ്ജിദ് ഖത്തീബ് ജഅ്ഫര്‍ സ്വാദിഖ് സഅദി അല്‍ അഫ്‌ളലി.എം.എയും ചികിത്സാസഹായവിതരണം പെരിങ്ങാര ഭഗവതി ക്ഷേത്രം മുഖ്യരക്ഷാധികാരി സി.നാരായണനും നിര്‍വ്വഹിച്ചു.

Post a Comment

0 Comments