റോഡ് റോളര്‍ മറിഞ്ഞു; ഡ്രൈവര്‍ രക്ഷപ്പെട്ടു


കാഞ്ഞങ്ങാട്: ഉദയംകുന്നില്‍ നിന്ന് മാവുങ്കാലിലേക്ക് പോകുകയായിരുന്ന റോഡ് റോളര്‍ കയറ്റം കയറുന്നതിനിടയില്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു.
ഡ്രൈവര്‍ മേലേടുക്കത്തെ മുരുകന്‍ ചാടി രക്ഷപെട്ടു. ഇന്ന് രാവിലെ 11.30നാണ് അപകടം. അത്തിക്കോത്തെ മരുതോടന്‍ ചന്ദ്രന്റേതാണ് റോഡ് റോളര്‍.

Post a Comment

0 Comments