അടച്ചിടും


കാഞ്ഞങ്ങാട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ കണ്ണട വ്യാപാര സ്ഥാപനങ്ങളും നാളെ മുതല്‍ അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചു.
നാളെ മുതല്‍ ഒരാഴ്ചത്തേക്ക് ജില്ലയിലെ മുഴുവന്‍ ബാര്‍ബര്‍ഷോപ്പുകളും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
നീലേശ്വരം തളിയില്‍ ശിവക്ഷേത്രം, മന്നംപുറത്ത് ഭഗവതി ക്ഷേത്രം എന്നിവയും ഒരാഴ്ചത്തേക്ക് അടച്ചിട്ടു. ക്ഷേത്രത്തിന് അകത്തുള്ള പൂജാകര്‍മ്മങ്ങള്‍ മാത്രമേ നടത്തുകയുള്ളൂ.
കോട്ടപ്പുറം ജമാഅത്ത് പരിധിയിലെ ഏഴ് പള്ളികളും നീലേശ്വരം, ഓര്‍ച്ച, കരുവാച്ചേരി, പള്ളിക്കര എന്നിവിടങ്ങളിലെ പള്ളികളും ഒരാഴ്ച അടച്ചിടാന്‍ തീരുമാനിച്ചു. എന്നാല്‍ ബാങ്ക് വിളികള്‍ ഉണ്ടായിരിക്കുന്നതാണെന്ന് ജമാ അത്ത് കമ്മറ്റിയുടെ അറിയിപ്പില്‍ പറഞ്ഞു.

Post a Comment

0 Comments