അജാനൂര്‍: അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അധികാരമേറ്റ് അഞ്ചാം വര്‍ഷത്തെയും, പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ 2020-21 വര്‍ഷത്തെയും പദ്ധതി രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ കഴിഞ്ഞുള്ള വാര്‍ഷിക വികസന സെമിനാര്‍ കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തില്‍ നടന്നു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരി ഉദ്ഘാടനം ചെയ്തു.
അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
വര്‍ക്കിങ് ഗ്രൂപ്പുകളിലൂടെയും, ഗ്രാമസഭയിലൂടെയും ലഭിച്ച പദ്ധതി നിര്‍ദ്ദേശങ്ങളില്‍ നിന്നും ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് തയ്യാറാക്കിയ കരട് പദ്ധതി രേഖയെ കുറിച്ച് സെമിനാറില്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.വി.രാഘവന് കരട് രേഖ അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കരുണാകരന് കുന്നത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൈനബ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കുഞ്ഞിരാമന്, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത ഗംഗാധരന്,പഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സതി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബഷീര്‍ വെള്ളിക്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍. എന്‍. എം സ്വാഗതവും പവിത്രന് നന്ദിയും പറഞ്ഞു.
0 Comments