തയ്യല്‍ക്കടയില്‍ കവര്‍ച്ച


കാസര്‍കോട്: : വസ്ത്രക്കടയില്‍ കവര്‍ച്ച. തയ്ക്കാന്‍ കൊണ്ടുവന്ന വസ്ത്രങ്ങളടക്കം മോഷ്ടിച്ചുകൊണ്ടുപോയി. നീര്‍ച്ചാല്‍ മല്ലടുക്കയിലെ കൃഷ്ണ മുഖാരിയുടെ ഉടമസ്ഥതയില്‍ നീര്‍ച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ബി കെ ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ടൈലറിംഗ് ഷോപ്പിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. കടയുടെ ജനാലയിലെ മര അഴികള്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്.
രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്. സമീപത്തെ പോസ്റ്റോഫീസിന്റെയും ശിവാജി ക്ലബ്ബിന്റെയും പൂട്ടുകള്‍ മോഷ്ടാക്കള്‍ തകര്‍ത്തുവെങ്കിലും ഒന്നും കിട്ടിയില്ല. നീര്‍ച്ചാല്‍ കുമാരസ്വാമി ഭജന മന്ദിരത്തിന്റെ ഭണ്ഡാരവും കുത്തി തുറന്ന നിലയില്‍ കണ്ടെത്തി. ഭണ്ഡാരത്തില്‍ 500 രൂപ ഉണ്ടായിരുന്നതായാണ് വിവരം.
സംഭവത്തില്‍ കൃഷ്ണ മുഖാരിയുടെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments