ആട് പച്ചക്കറിതിന്നത് ചോദിച്ച വീട്ടമ്മയേയും യുവതിയേയും അക്രമിച്ചുകാഞ്ഞങ്ങാട്: പച്ചക്കറി കൃഷി ആടുകള്‍ തിന്നുനശിപ്പിക്കുന്നത് പരാതി പറഞ്ഞ വീട്ടമ്മയെയും അയല്‍വാസിയായ യുവതിയേയും കുഞ്ഞിനെയും മര്‍ദ്ദിച്ചതായി പരാതി. ആവിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മനോജിന്റെ ഭാര്യ സീമ (30) മര്‍ദ്ദനം തടയാന്‍ ശ്രമിച്ച അയല്‍വാസി ജെയ്‌സി (28), ഇവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരെയാണ് അക്രമിച്ചത്.
കഴിഞ്ഞദിവസം രാത്രി എട്ടു മണിയോടെയാണ് സംഭവം. പച്ചക്കറി കൃഷി ആടുകള്‍ തിന്നുനശിപ്പിക്കുന്നതിനെകുറിച്ച് പറയാന്‍ ചെന്നപ്പോള്‍ ആടുകളുടെ ഉടമകളാണ് തങ്ങളെ അക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

Post a Comment

0 Comments