പടന്നക്കാട്: ആസ്പയര് സിറ്റി സെവന്‍സില്‍ ആവേശകരമായ രണ്ടാം സെമിഫൈനല്‍ പോരാട്ടത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകളോടെ നെക്സ്ടല്‍ ഷൂട്ടേഴ്സ് പടന്ന എഫ്സി കോട്ടപ്പുറത്തെ തകര്‍ത്ത് ഫൈനലില്‍ കടന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് താരങ്ങളായ സികെ വിനീതും ആസിഫും കോട്ടയിലും നിറഞ്ഞാടിയ മത്സരം കായിക പ്രേമികളില്‍ ആവേശം നിറച്ചു.
ആദ്യ പകുതിയില്‍ മുന്നേറ്റ നിരയിലെ ഇരച്ച് കയറി അക്രമം നടത്തിയ എഫ്സി കോട്ടപ്പുറത്തിന് അവസരങ്ങള്‍ ഒരുപാട് കിട്ടിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.
രണ്ടാം പകുതിയില്‍ വിരസമായ രീതിയിലാണ് എഫ്സി കോട്ടപ്പുറം മൈതാനത്ത് കളിച്ചച്ചത് ഇത് മുതലെടുത്ത് മുന്നേറ്റ നിരയില്‍ കൂടുതല്‍ കരുത്താര്‍ജിച്ച ഷൂട്ടേഴ്സ് തങ്ങളുടെ കാപ്പിരി കരുത്തിന്റെ താരമായ ഐവറികോസ്റ്റുകരാന് സ്നൈഡറിലൂടെ രണ്ട് ഗോളുകള്‍ കണ്ടെത്തി.
രണ്ടാം പകുതിയുടെ 38,54 മിനുട്ടുകളിലാണ് ഗോള്‍ വീണത്. ഷൂട്ടേഴ്സിന് വേണ്ടി മൈതാനത്ത് നിറഞ്ഞാടിയ ഐഎസ്എല്‍ താരം ആസിഫ് കോട്ടയില്‍ നിന്ന് ലഭിച്ച പുള്ളിംഗ് പാസ്സുകള്‍ ഉപപയോഗപ്പെടുത്തിയാണ് സ്നൈഡര്‍ രണ്ട് ഗോളുകളും നെക്സ്ടല്‍ ഷൂട്ടേഴ്സിന്റെ സ്കോര്‍ബോര്‍ഡില്‍ അടിച്ച് കൂട്ടിയത്.
രണ്ടാം സെമിഫൈനല്‍ പോരാട്ടത്തിലെ മികച്ച കളിക്കാരനായ ഷൂട്ടേഴ്സിന്റെ സ്നൈഡറിനുള്ള ഉപഹാരം ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്മാന് ജോയി ജോസഫ് കൈമാറി. (ഇന്ന് മത്സരമില്ല).
0 Comments