പൊയ്നാച്ചി: പൊയ്നാച്ചി പറമ്പില്‍ പ്രവര്‍ത്തിക്കുന്ന 'സൃഷ്ടി' കുടുംബശ്രീയുടെ ലൈഫ് കെയര്‍ നാപ്കിന് നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തകര്‍ക്കും വിജയകഥ തന്നെയാണ് പറയാനുള്ളത്. 2011 ല്‍ പത്ര പരസ്യം കണ്ട് കോട്ടയത്ത് സംസ്ഥാന കുടുംബശ്രീ മിഷന് നല്കിയ പരിശീലനത്തില്‍ പങ്കെടുത്ത നാലുപേരാണ് ഇന്ന് ഇതിന്റെ നെടുംതൂണുകള്‍. മെറ്റേണല്‍ നാപ്കിനുകളുടെ നിര്‍മ്മാണത്തിലാണ് ഇവര്‍ പരിശീലനം നേടിയത്. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ സഹകരണ ആശുപത്രികളിലാണ് ഇവരുടെ ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റുള്ളത്.
ജില്ലയില്‍ നാപ്കിന് നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒരേയൊരു കുടുംബശ്രീ യൂണിറ്റാണ് 'സൃഷ്ടി'. പത്ത് നാപ്കിനുകള്‍ അടങ്ങിയ 70 പാക്കറ്റുകള്‍ വരെ ഒരു ദിവസം നിര്‍മ്മിക്കുന്നുണ്ടെന്ന് കുടുംബശ്രീ അംഗം ഉഷാരാജന് പറയുന്നു.
0 Comments