പ്രെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടി


ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടി. പെട്രോളിന്റെ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത്.
അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവ് മൂലമുള്ള നേട്ടം നികുതി കൂട്ടുന്നതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല.
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം വര്‍ധിപ്പിച്ചതിലൂടെ ഇന്ത്യയില്‍ ഇന്ധന വില കുറയാനുള്ള സാധ്യത അസ്തമിച്ചു
റോഡ് സെസ് പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ വീതവും കൂട്ടി. ഇതോടെ റോഡ് സെസ് 10 രൂപയായി ഉയര്‍ന്നു.

Post a Comment

0 Comments