റിയാദ്: ആഭ്യന്തര പൊതുഗതാഗതം കൂടി നിര്‍ത്തിവെച്ച് സൗദി അറേബ്യ അതീവ ജാഗ്രതയിലായി. വിമാനം, ബസ്, ട്രെയിന്‍, ടാക്സി എന്നീ സര്‍വീസുകള്‍ 14 ദിവസത്തേക്ക് നിരോധിച്ച് ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് ഇന്ന് മുതല്‍ നടപ്പായി.
ഇന്ന് രാവിലെ ആറ് മുതല്‍ 14 ദിവസത്തേക്കാണ് ഗതാഗത നിരോധനം. സ്വകാര്യ വാഹനങ്ങളും കമ്പനികളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളും മാത്രമേ ഇനി നിരത്തുകളില്‍ അനുവദിക്കൂ. കാര്‍ഗോ വിമാനങ്ങള്‍, ഗുഡ്സ് ട്രെയിനുകള്‍ എന്നിവ പതിവു പോലെ സര്‍വ്വീസ് നടത്തും. ഊബര്‍ പോലുള്ള ടാക്സി കമ്പനികളും സര്‍വ്വീസ് നിര്‍ത്തിവെച്ചു.
സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനി (സാപ്റ്റ്കോ) ബസ് സര്‍വീസ്, ദമ്മാമില്‍ നിന്ന് റിയാദിലേക്കും റിയാദില്‍ നിന്ന് വടക്കന്‍ അതിര്‍ത്തിയിലെ അല്ജൗഫിലേക്കുമുള്ള ട്രെയിന്‍ സര്‍വ്വീസ്, രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകള്‍ തമ്മിലുള്ള ആഭ്യന്തര വിമാന സര്‍വ്വീസ് തുടങ്ങിയവയെല്ലാം നിര്‍ത്തിവെച്ചതില്‍ ഉള്‍പ്പെടും.
0 Comments