അമ്പലത്തറ: 15 വയസുകാരനായ വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയെ ഇനിയും പിടികൂടാനായില്ല.
ഒരാഴ്ച മുമ്പാണ് അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ 15 കാരനെ 44 കാരന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.
ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ പരാതിയില്‍ കുശാല്‍നഗര്‍ സ്വദേശിയും അമ്പലത്തറ താമസക്കാരനുമായ സെമീറിനെതിരെ പോലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തിരുന്നു. കേസെടുത്ത വിവരമറിഞ്ഞ് നാട്ടില്‍ നിന്നും മുങ്ങിയ ഇയാളെ കണ്ടെത്താന്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായില്ല. ഇതിനിടെ ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. വീട്ട് മുറ്റത്തുകൂടെ കടന്നുപോയിരുന്ന കുട്ടിയെ മൊബൈല്‍ഫോണ്‍ നേരെയാക്കാനെന്ന് പറഞ്ഞ് വീട്ടിനകത്തേക്ക് വളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
0 Comments