കാസര്‍കോട്: വനിതാ ശിശു വികസന വകുപ്പ ്ഏര്പ്പെടുത്തിയ ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ജില്ലയില്‍ നിന്ന് ആദിത്യന് പി.കെ യെ തിരഞ്ഞെടുത്തു. കല, കായികം,സാഹിത്യം,ശാസ്ത്രം, സാമൂഹികം എന്നീ മേഖലളില്‍ അസാധാരണകഴിവ് പ്രകടിപ്പിച്ച അഞ്ച് വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കാണ് വനിതാ ശിശുവികസന വകുപ്പ ഉജ്ജ്വല ബാല്യം പുരസ്കാരംഏര്പ്പെ ടു ത്തിയത്. 25000 രൂപയും സര്‍ട്ടിഫിക്കേറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം.
ചെറുവത്തൂര്‍ ടെക്നിക്കല്‍ ഹൈസ്ക്കൂള് ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ് ആദിത്യന് .ശാസ്ത്ര സാങ്കേതിക മേഖലയില്തല്പ്പരനായ ആദിത്യന് ചെറുവിമാന നിര്‍മ്മാണത്തിലും പറത്തലിലും മികച്ച കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ ശാസ്ത്ര സാങ്കേതിക മേളയില്‍ വര്‍ക്കിംങ്ങ് മോഡലിലിലും ഗിത്താര്വായനയിലും മികച്ച പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്. ഡ്രോയിംങ്ങ്, സ്കേറ്റിംങ്ങ് എന്നീ ഇനത്തിലുംകഴിവ ്തെളിയിച്ചിട്ടുണ്ട്. പാലക്കുന്ന് കുതിരക്കോട് സ്വദേശിയാണ്. അമ്മ ബിന്ദു.വി. ജില്ലാ കളക്ടര്ചെയര്മാനായിട്ടുള്ള ആറംഗ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
0 Comments