കണ്ണൂര്‍: യുവാവ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പശു ചത്തു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ പോലീസ് കേസെടുത്തു.
ചക്കരക്കല്‍ വെള്ളാച്ചാല് ബാവോട് യു.പി സ്കൂളിന് സമീപത്തെ യൂസഫിന്റെ രണ്ടുവയസുള്ള പശുവിനെയാണ് തൊഴുത്തില്‍ നിന്ന് അഴിച്ചുകൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത്. കഴുത്തില്‍ കയര്‍ മുറുകിട പശു ശ്വാസംമുട്ടി ചത്തു. പശുവിനെ കെട്ടിയിട്ട സ്ഥലത്തുനിന്നും ലഭിച്ച വസ്ത്രഭാഗങ്ങളില് നിന്നുമാണ് പീഡനത്തിനിരയാക്കിയ യുവാവിനെകുറിച്ച് സൂചന ലഭിച്ചത്. ഇയാള്‍ ആശാരിപ്പണിക്കാരനാണ്. യൂസഫിന്റെ പരാതിയില്‍ ചക്കരക്കല്‍ പോലീസ് കേസെടുത്ത് യുവാവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. നേരത്തെയും ഇയാള്‍ യൂസഫിന്റെ മറ്റൊരു പശുവിനെയും ഇതുപോലെ പീഡനത്തിനിരയാക്കിയിരുന്നു. അന്ന് നാട്ടുകാര്‍ ഇയാളെ താക്കീത് നല്കി വിട്ടയക്കുകയാണുണ്ടായത്.
0 Comments