നീലേശ്വരം: കേരള സാംസ്കാരിക പരിഷത്ത് ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ കേരള സാംസ്കാരിക പരിഷത്ത് കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി.
അക്രമത്തില്‍ അഴിഞ്ഞാടിയ അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള സാംസ്കാരിക പരിഷത്ത് ജില്ലാ എക്സിക്യുട്ടീവ് യോഗം കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. എല്ലാ മതേതര സാസ്സ്കാരിക സംഘടനകളും രാഷ്ട്രീയ സാമൂഹ്യ നേതാക്കളും ജില്ലകളിലുടനീളം സെക്കുലര്‍ ക്ലബ്ബുകള്‍ തുടങ്ങുന്നതിന് നേതൃത്വം കൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മൂസ്സ പാട്ടില്ലത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്കുലര്‍ ക്ലബ്ബിന്റെ കാസര്‍കോട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിന് ചെയര്‍മാനായി ജോസ് മാവേലിയെ തെരഞ്ഞെടുത്തു. യോഗത്തില്‍ കെ. ബാലഗോപാലന് മാസ്റ്റര്‍, പി.വി മൊയ്തീന് കുഞ്ഞി, നിയാസ് ഹോസ്ദുര്‍ഗ് എന്നിവര്‍ സംസാരിച്ചു.
0 Comments