സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധത്തിനിരയാക്കിയ വ്യാപാരിക്കെതിരെ കേസ്


ഉദുമ: പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ നിരന്തരം പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ വ്യാപാരിക്കെതിരെ മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു.
ചെമ്മനാട്ടെ വ്യാപാരിയായ അന്ത്രുമാനെതിരെയാണ് (35) മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു. ഒരു വര്‍ഷമായി രണ്ട് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ ലൈംഗീകപീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടികളെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെതുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടികള്‍ പീഡനവിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

Post a Comment

0 Comments