പി.കരുണാകരന്‍ സത്യാഗ്രഹം തുടങ്ങി


കാസര്‍കോട്: കാസര്‍കോട് ഭെല്‍ ഇഎംഎല്‍ യൂണിറ്റ് സംസ്ഥാനത്തിന് കൈമാറുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വം കാലതാമസമുണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് ഭെല്‍ ഇഎംഎല്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റും മുന്‍ എംപിയുമായ പി.കരുണാകരന്‍ കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് സത്യഗ്രഹം തുടങ്ങി.
പോസ്റ്റ്ഓഫീസ് പരിസരത്ത് നിന്ന് തൊഴിലാളികള്‍ പ്രകടനമായി എത്തിയാണ് സമരം ആരംഭിച്ചത്.
സിപിഎം ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ സ്ഥാപനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ഭെല്‍ ഇഎംഎല്‍ എംപ്ലോയീസ് യൂണിയന്‍ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സത്യഗ്രഹം.

Post a Comment

0 Comments