കാഞ്ഞങ്ങാട്: മങ്കമാര്‍ ജനപ്രതിനിധികളായ പുതുക്കൈ വില്ലേജിലെ അഞ്ച് നഗരസഭാ വാര്‍ഡുകളിലും പുരുഷ കേസരിമാര്‍ അങ്കത്തിന് നീക്കം തുടങ്ങി.
കാഞ്ഞങ്ങാട് നഗരസഭയുടെ കിഴക്കന്‍മേഖലയിലെ പുതുക്കൈ വില്ലേജില്‍ അഞ്ച് വാര്‍ഡുകളുണ്ട്. ഈ വാര്ഡുകളെയെല്ലാം വനിതകളാണ് പ്രതിനിധീകരിക്കുന്നത്. ഭൂതാനം കോളനി വാര്‍ഡ്, ഉപ്പിലിക്കൈ സ്കൂള്‍ വാര്‍ഡ്, ചേടിറോഡ് വാര്‍ഡ്, പുതുക്കൈ വാര്‍ഡ്, മധുരങ്കൈ ചൈനാക്ലേ വാര്‍ഡ് എന്നിവയാണ് അരയിപുഴയ്ക്ക് കിഴക്കുള്ള വാര്‍ഡുകള്‍. ഇതില്‍ മധുരങ്കൈ വാര്‍ഡില്‍ നിന്നും പ്രഭാകരന് വാഴുന്നോറടി രണ്ട് തവണയും ഭൂതാനം കോളനിവാര്ഡില് നിന്നും ഒരുതവണയും വിജയിച്ചു. മധുരങ്കൈ വാര്‍ഡിലെ അനില്‍ വാഴുന്നോറടിയാണ് പ്രതിനിധീകരിക്കുന്നത്. അനിലിനും ഇവിടെ ഒരു തവണ അടിതെറ്റി. അടുത്തതിരഞ്ഞെടുപ്പില്‍ മധുരങ്കൈ വാര്‍ഡില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ ഇറക്കാനാണ് നീക്കം. എതിര്‍പ്പില്ലാത്ത സര്വ്വസമ്മതനെ ഇറക്കാനാണ് ആലോചന.
എന്നാല്‍ മധുരങ്കൈ വാര്‍ഡില്‍ തന്നെ മത്സരിക്കാനുള്ള ആലോചനയിലാണ് അനില്‍ വാഴുന്നോറടി. ഭൂതാനം കോളനി വാര്‍ഡില്‍ അടുത്ത തവണയും പ്രഭാകരന് വാഴുന്നോറടി മത്സരിച്ചേക്കും. കഴിഞ്ഞ തവണ ഭൂതാനം കോളനി വാര്‍ഡ് വനിതാസംവരണമായതിനാല്‍ പ്രഭാകരന് വാഴുന്നോറടി പുഴകടന്ന് ടൗണിലെത്തിയാണ് അങ്കം കുറിച്ചത്. നിത്യാനന്ദാശ്രമം ഉള്‍പ്പെടുന്ന വാര്‍ഡില്‍ നിന്നും പക്ഷേ ജയിച്ചുകയറാനായില്ല.
മുനിസിപ്പാലിറ്റിയിലേക്ക് ഏതാനും മാസത്തിനുള്ളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നഗരഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണ സി.കെ.ശ്രീധരന്റെ പിടിവാശിയിലാണ് പല വാര്‍ഡുകളും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സി.കെയെ അടുപ്പിക്കരുതെന്നാണ് കോണ്‍ഗ്രസുകാരുടെ ആവശ്യം. ഇതിനിടയില്‍ എം.സി ജോസിന്റെ അനുയായി ഡി.വി.ബാലകൃഷ്ണന് അങ്കത്തിന് തയ്യാറെടുക്കുന്നുണ്ട്. വാര്‍ഡില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കാന്‍ രംഗത്തിറങ്ങിയത് സീറ്റ് മോഹിച്ചാണെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥിമോഹികള്‍ നഗരസഭയില്‍ രംഗത്തിറങ്ങും.
0 Comments