നായനാര്‍ സ്മാരക ഫുട്‌ബോള്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു


കാഞ്ഞങ്ങാട് : നോര്‍ത്ത് കോട്ടച്ചേരി റെഡ്സ്റ്റാര്‍ യൂത്ത് സെന്റര്‍ സുവര്‍ണ്ണ ജൂബിലി ആഘോത്തിന്റെ ഭാഗമായുള്ള ഇ കെ നായനാര്‍ സ്മാരക ഫുട്‌ബോള്‍ ഫെസ്റ്റ് സി പി എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ഐശ്വര്യ കുമാരന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ജില്ലാവൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, സി മുഹമ്മദ് കുഞ്ഞി ,ശിവജി വെള്ളിക്കോത്ത് , എം രാമന്‍ എന്നിവര്‍ സംസാരിച്ചു.പ്രകാശന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments