മനുഷ്യത്വമാണ് മനുഷ്യന്റെ ഒരേ ഒരു മതമെന്ന് മോഹന്‍ജി


കാഞ്ഞങ്ങാട്: മനുഷ്യത്വമാണ് മനുഷ്യന്റെ ഒരേയൊരു മതമെന്നും അഹിംസയാണ് മനുഷ്യത്വത്തിലേക്കുള്ള പാതയെന്നും മോഹന്‍ജി അഭിപ്രായപ്പെട്ടു.
കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തില്‍ ചേര്‍ന്ന മാനവവിഭവശേഷി വികസന സന്ദേശ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങളും, വിദ്യാഭ്യാസവുമാണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. പൂര്‍ണ്ണത കൈവരിക്കാന്നാണ് ഓരോ മനുഷ്യനും ശ്രദ്ധിക്കേണ്ടത്. ഉപാധികളില്ലാത്ത സ്‌നേഹത്തിലൂടെ നമ്മുക്ക് പൂര്‍ണ്ണതയിലേക്ക് പ്രയാണം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടി.കെ.സുധാകരന്‍, പി.രവീന്ദ്രന്‍ നായര്‍, സുകുമാരന്‍ പെരിയച്ചൂര്‍, കെ.വി.ഗണേശന്‍, കെ.പി.മനോജ്, സുരേശന്‍ കുശാല്‍ നഗര്‍, ചിത്ര കണ്ണൂര്‍, സലില, പുഷ്പ തുടങ്ങിയവര്‍ സ്വീകര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ചടങ്ങില്‍ ജീവകാരുണ്യ സര്‍വ്വീസ് നടത്തുന്ന മൂകാംബിക ട്രാവല്‍സ് ബസ് ഉടമ വിദ്യാധരന്‍ കാട്ടൂര്‍ നല്‍കുന്ന സഹായധനവും, കാവുങ്കാല്‍ നാരായണന്റെ നോവല്‍ പ്രകാശനവും മോഹന്‍ജി നിര്‍വ്വഹിച്ചു.
മുത്തുകുടകളുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെ പൂര്‍ണ്ണ കുംഭത്തോടെ മോഹന്‍ജിയെ സ്വീകരണ യോഗത്തിലേക്ക് ആനയിച്ചു. മധുസൂദനന്‍ സ്വാഗതം പറ ഞ്ഞു.

Post a Comment

0 Comments