കാഞ്ഞങ്ങാട്. ഓടപ്പഴം പോലൊരു പെണ്ണിന്.... മിന്നാമിനുങ്ങേ എങ്ങോട്ടാണ് ഈ തിടുക്കം.. എന്റെ മോളെ കഷ്ടത്തില്‍ ആക്കല്ലേ വേലായുധ.... തുടങ്ങി വിവിധങ്ങളായ നാടന്‍ പാട്ടുകള്‍ മത്സരാര്‍ത്ഥികള്‍ മണിയുടെ ശബ്ദത്തോടും ഭാവത്തിലും രൂപത്തിലും സാമ്യമായ രീതിയില്‍ ആലപിച്ചപ്പോള്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ശൈലിയില്‍ അഭിനയിച്ചും പാട്ടുപാടിയും ജനഹൃദയങ്ങളില്‍ ഇടം നേടിയ അതുല്യ നടന് കലാഭവന്‍ മണിയുടെ ഓര്‍മ്മകളില്‍ അലിയുകയായിരുന്നു ബല്ലാ ഗ്രാമം.
ബല്ല അഴീക്കോടന്‍ ക്ലബ്ബിന്റെ നാല്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കലാഭവന്‍ മണി അനുസ്മരണവും ജില്ലാതല നാടന്‍പാട്ട് മത്സരവും സംഘടിപ്പിച്ചത്.
വിനോദ് കുമാര്‍ പെരുമ്പള ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്മാന് പി ഗോപാലന് അധ്യക്ഷത വഹിച്ചു. കൃഷ്ണന് മടിക്കൈ ഒന്നാം സ്ഥാനവും നിതിന്‍ ചെറുവത്തൂര്‍ രണ്ടാം സ്ഥാനവും നേടി. കൗണ്‍സിലര്‍ എം ബാലകൃഷ്ണന്, ഇ വി രാജീവ്, പി സജിത്ത് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എ വി പ്രദീപ് സ്വാഗതം പറഞ്ഞു.
0 Comments