കൊറോണ വൈറസ് പടരുന്നതിന് ഇടയില്‍ രക്തദാനവുമായി യൂത്ത് ഫ്രണ്ട്


കാഞ്ഞങ്ങാട്: കോവിഡ്19 വൈറസ് വ്യാപിക്കുന്നതിനിടയില്‍ അടിയന്തിര ശസ്ത്രക്രിയ അടക്കമുള്ള സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് വേണ്ടത്ര രക്തം ലഭിക്കാത്ത അവസ്ഥ രൂക്ഷമായതിനെതുടര്‍ന്ന് കൊറോണ ഭീതിക്കിടയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കേരള യൂത്ത് ഫ്രണ്ട് (എം) കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനം ക്യാമ്പയിന്‍ സംഘടിപ്പിച്ചു.
കേരളയൂത്ത് ഫ്രണ്ട് (എം) കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പ്രിന്‍സ് ജോസഫിന്റെ അധ്യക്ഷതയില്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സിജി കട്ടക്കയം രക്തദാനം സന്ദേശം നല്‍കി. കേരള കോണ്‍ഗ്രസ് ജില്ലാനേതാക്കളായ ജെയിംസ് മാരൂര്‍, കെ.എ.സാലു, ബിജു പുതുപ്പറമ്പില്‍ തകിടിയില്‍, യൂത്ത് ഫ്രണ്ട് ജില്ലാനേതാക്കളായ ബിനോയ് വള്ളോപ്പള്ളി, മാത്യൂസ് ഒഴുകയില്‍, റിജോ ചെറുവത്തൂര്‍, റ്റിമ്മി എലിപ്പുലിക്കാട്ട്, രഞ്ജിത്ത് പുളിയക്കാടന്‍, ടോമി പടിഞ്ഞാറെക്കര, റോബിന്‍ മരോട്ടിത്തടത്തില്‍, ഷിനോജ് വലിയകുന്നേല്‍, പ്രസാദ്‌കോട്ടയില്‍, ഷാജി പുതുപ്പറമ്പില്‍, ജിബിന്‍ വെള്ളരിക്കുണ്ട് തുടങ്ങിയവര്‍ രക്തദാന ചടങ്ങിന് നേതൃത്വം നല്‍കി.

Post a Comment

0 Comments