രക്ത ബാങ്കില്‍ നിന്ന് രക്ത വിതരണം തടസ്സപ്പെടും


കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ രക്ത ബാങ്ക് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനാല്‍ മാര്‍ച്ച് 7,8 തിയ്യതികളില്‍ രക്തവിതരണം ഉണ്ടാകില്ല.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും രണ്ട് ദിവസത്തേക്ക് മാറ്റി വെയ്ക്കും.

Post a Comment

0 Comments