ബോധവത്കരണ സെമിനാര്‍ നടത്തി


കാസര്‍കോട്: വനിതാശിശുക്ഷേമ വകുപ്പിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള 'ശ്രദ്ധ' ബോധവത്കരണ സെമിനാര്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള ലൈംഗീക, പീഡന നിയമങ്ങളെ കുറിച്ചും വനിതകള്‍ക്കായുളള സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചും വനിതാ സംരക്ഷണ ഓഫീസര്‍ എം.വി സുനിതയും പോക്‌സോ നിയമത്തെയും കുട്ടികള്‍ക്കായുള്ള വിവിധ പദ്ധതികളെയും കുറിച്ച് ശിശുക്ഷേമ ഓഫീസര്‍ സി.എ ബിന്ദുവും ക്ലാസെടുത്തു.

Post a Comment

0 Comments