എല്ലാ പഞ്ചായത്തുകളിലും ജനകീയ ഹോട്ടല്‍ ; സര്‍ക്കാര്‍ ഉത്തരവിറക്കി

കാഞ്ഞങ്ങാട്: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ജനകീയ ഹോട്ടല്‍ തുടങ്ങാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ രംഗത്ത്. 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ഇവിടെ 10 ശതമാനം ഊണ് സൗജന്യമായി നല്‍കാനാണ് തീരുമാനം. ഇതിനുള്ള അരി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി ലഭ്യമാക്കും. ജനകീയ ഹോട്ടല്‍ പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കുറഞ്ഞ വിലയ്ക്ക് ഊണ് ലഭ്യമാക്കുന്ന ജനകീയ ഹോട്ടല്‍ തുടങ്ങുമെന്ന് നേരത്തെ ധനമന്ത്രി ഡോ: തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ജനകീയ ഹോട്ടല്‍ പദ്ധതി പഞ്ചായത്തുകളും നഗരസഭകളും ഈ പദ്ധതി നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

Post a Comment

0 Comments