കൊവിഡ് ഭീതിക്കിടെ നഷ്ടത്തില്‍ കൂപ്പുകുത്തി സ്വകാര്യ ബസുകള്‍


കണ്ണൂര്‍ : കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതോടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വ്വീസുകള്‍. ആളുകളില്ലെന്ന് മാത്രമല്ല, പ്രതിദിന നഷ്ടം കണക്കാക്കിയാല്‍ ബസ്സുകള്‍ നിരത്തിലിറക്കാന്‍ പോലും പാടുപെടുകയാണെന്നാണ് ബസ്സ് ഉടമകള്‍ പറയുന്നത്.
1200ലധികം ബസുകള്‍ ഓടിയിരുന്ന കണ്ണൂര്‍ ജില്ലയില്‍ 25 ശതമാനം ബസുകളും സര്‍വ്വീസ് നിര്‍ത്തി. ദിവസവും വലിയ നഷ്ടം സഹിച്ചാണ് പല ബസുകളും സര്‍വ്വീസ് നടത്തുന്നത്.
ശരാശരി ഒമ്പതിനായിരം രൂപ കളക്ഷന്‍ കിട്ടിയിരുന്ന ബസുകളില്‍ ഇപ്പോള്‍ വരുമാനം നാലായിരവും അയ്യായിരവും. ഡീസലടിക്കാനും കൂലി കൊടുക്കാനും കാശില്ലാതായതോടെ ഇരുപത്തിയഞ്ച് ശതമാനം സര്‍വ്വീസുകളും നിര്‍ത്തി. കൂലി പകുതിയാക്കിയും സര്‍വ്വീസ് വെട്ടിക്കുറച്ചുമാണ് പല ബസ് സര്‍വ്വീസുകളും പിടിച്ചുനില്‍ക്കുന്നത്.
സ്വകാര്യബസുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിയിളവ് നഷ്ടത്തിന്റെ ആഘാതം കുറക്കുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമകളും തൊഴിലാളികളും ഇപ്പോള്‍ പിടിച്ച് നില്‍ക്കുന്നത്.

Post a Comment

0 Comments