ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന


കാസര്‍കോട്: കൊവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കുമെന്ന് കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു
ഇതിന്റെ ഭാഗമായി ഡോക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പോലീസ് എന്നിവരടങ്ങുന്ന ടീം കര്‍ശന പരിശോധന നടത്തും. മംഗലാപുരം വഴി കേരളത്തിലേക്ക് വരുന്നവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ കൊണ്ടുവരുന്നതിന് തീരുമാനിച്ചു. മംഗലാപുരം വിമാനത്താവളത്തില്‍ ഒരു സ്‌പെഷ്യല്‍ ഓഫീസറെ ഇതിനായി നിയമിച്ചു.
കാസര്‍കോട്: ഉത്സവങ്ങളിലും ആരാധാനാലയങ്ങളിലും ജില്ലാ കളക്ടറുടെ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ച അമ്പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസ് നിരീക്ഷണം ശക്തമാക്കുന്നതിനും ഉന്നതതല യോഗം തീരുമാനിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

Post a Comment

0 Comments