ഉത്സവത്തിന് മകളുടെ വീട്ടിലെത്തിയ വൃദ്ധന്‍ കുഴഞ്ഞ് വീണ് മരിച്ചു


കരിന്തളം: ഉത്സവം കാണാനായി മകളുടെ വീട്ടിലെത്തിയ വൃദ്ധന്‍ കുളിമുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു.
മഞ്ചേശ്വരം വോര്‍ക്കാടിയിലെ നാരായണന്‍ (61)ആണ് കുഴഞ്ഞ് വീണ് മരിച്ചത്. മകള്‍ പ്രസന്നയുടെ ഭര്‍ത്താവ് പ്രജിയുടെ തറവാട്ടില്‍ നടക്കുന്ന ഉത്സവത്തിനെത്തിയതായിരുന്നു നാരായണന്‍. രാവിലെ കുളിമുറിയില്‍ കയറിയ ഇദ്ദേഹം ഏറെ സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് നാരായണനെ കുളിമുറിയില്‍ കുഴഞ്ഞ് വീണതായി കണ്ടത്. തുര്‍ന്ന് നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments