രുചി രഥം യാത്രക്ക് തുടക്കമായി


കാഞ്ഞങ്ങാട്: ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പരിചയപ്പെടുത്തുന്ന രുചിരഥം ഭക്ഷണം വണ്ടിയുടെ യാത്രയ്ക്ക് തുടക്കമായി.
ജില്ലാ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എ വി രാംദാസ് രുചിരഥംയാത്ര ഉത്ഘാടനം ചെയ്തു. ഡോക്ടര്‍ എ ടി മനോജ,് ഡെപ്യൂട്ടി ഡി. എം. ഓ. ഡോക്ടര്‍ കെ.വി പ്രകാശ്, ജില്ലാ ആശുപത്രി സുപ്രണ്ട്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന എസ്എന്നിവര്‍ സംബന്ധിച്ചു.
ആരോഗ്യകരമായ നാടന്‍ വിഭവങ്ങള്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കി അത് പരിചയപ്പെടുത്തി തയാറാക്കുന്ന വിധം മനസിലാക്കി കൊടുത്ത് അത് അവരുടെ ശീലമായി വളര്‍ത്തിയെടുക്കുവാനാണ് ഇ പരിപാടി ലക്ഷ്യമിടുന്നത്. ഉദയഫ് മുഹമ്മദ്, മൃദുല രാജീവ്, പ്രതീഷ് മോന്‍, ശ്രുതി കെ, കമല്‍, കെ.ജോസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments