സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ വിശ്വാസികള്‍ പാലിക്കണം


കാസര്‍കോട്: കോവിഡ് 19 രോഗവ്യാപനം തടയാനായി സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ വിശ്വാസികള്‍ പാലിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വര്‍ക്കിംങ്ങ് സെക്രട്ടറിയും സമസ്ത ജില്ലാ മുശാവറ അംഗവുമായ താജുദ്ധിന്‍ ദാരിമി പറഞ്ഞു.
ശക്തമായ ജാഗ്രതയും സൂക്ഷ്മതയോടെയുള്ള ഇടപെടലാണ് ഉണ്ടാവേണ്ടതെന്നും. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, ആരോഗ്യ വകുപ്പിനെ സഹായങ്ങള്‍ ചെയ്യുന്നതില്‍ എസ് കെ എസ് എസ് എഫ് വിഖായ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നിരവധി മാസ്‌ക്കുകളും, ട വലുകളും, ഹാന്റ് വാഷ് ലിക്യുഡ് തുടങ്ങിയ സൗജന്യമായി വിതരണം ചെയ്തു. ഒരോ ശാഖ കമ്മിറ്റിയും അവരുടെ പ്രദേശത്ത് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments