തെക്കെ വെള്ളിക്കോത്ത് വയനാട്ടുകുലവന്‍ ദേവസ്ഥാനം റോഡ് ഉദ്ഘാടനം ചെയ്തു


അജാനൂര്‍: അജാനൂര്‍ ഗ്രാമപഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പന്ത്രണ്ടാം വാര്‍ഡിലെ തെക്കേ വെള്ളിക്കോത്ത് വയനാട്ടുകുലവന്‍ ദേവസ്ഥാനം റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍ നിര്‍ വ്വഹിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.വി. രാഘവന്‍ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സതി, വാര്‍ഡ് വികസന സമിതി അംഗം കെ.രാധാകൃഷ്ണന്‍, വേണുരാജ് നമ്പ്യാര്‍ കോടോത്ത്, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വയനാട്ടു കുലവന്‍ ആഘോഷ കമ്മിറ്റി ഭാരവാഹികളും, നാട്ടുകാരും പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ കെ.മോഹനന്‍ സ്വാഗതവും വാര്‍ഡ് എ.ഡി.എസ് സെക്രട്ടറി മാലിനി സുനില്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments