വീട്ടില്‍ കവര്‍ച്ചാശ്രമം


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുത്തപ്പനാര്‍ കാവിന് സമീപത്തെ എന്‍.കെ.കുഞ്ഞികൃഷ്ണന്റെ വീടിന്റെ പൂട്ട് തകര്‍ത്ത് മോഷണശ്രമം.
കുഞ്ഞികൃഷ്ണനും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്ത് കഴിഞ്ഞ മാര്‍ച്ച് 2 നും 6 നും ഇടയിലുള്ള സമയത്താണ് ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത് മോഷണശ്രമം നടത്തിയത്. ഇന്നലെ ഉച്ചയോടെ കുഞ്ഞികൃഷ്ണനും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്. ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Post a Comment

0 Comments