കാഞ്ഞങ്ങാട്: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ആരോഗ്യ ക്യാമ്പയിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലം യൂത്ത്ലീഗ്കമ്മിറ്റി കാഞ്ഞങ്ങാട് സിവില്‍ സ്റ്റേഷന് പരിസരത്ത് ഹാന്റ് വാഷ് സൗകര്യവും മാസ്ക്ക് വിതരണവും നടത്തി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന് കോര്‍ണര്‍ സബ് കലക്ടര്‍ അരുണ്‍ കെ വിജയന് സന്ദര്‍ശിച്ചു.
ഉദ്ഘാടന ചടങ്ങില്‍ കെ.മുഹമ്മദ് കുഞ്ഞി, വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍, സി.കെ റഹ്മത്തുള്ള , കെ.കെ ഇസ്മായില്‍, മുഹമ്മദ് കുഞ്ഞി, നൗഷാദ് കൊത്തിക്കാല്‍, കെ.കെ ബദറുദ്ധീന്‍, ആബിദ് ആറങ്ങാടി, സലീം ബാരിക്കാട്, റംഷീദ് തോയമ്മല്‍, ഷംസുദ്ധീന് കൊളവയല്‍ , റഷീദ് ഹോസ്ദുര്‍ഗ്, ഹസ്സന് പടിഞ്ഞാര്‍, ജബ്ബാര്‍ ചിത്താരി, ഹാഷിര്‍ കല്ലൂരാവി, സുമയ്യ ടി.കെ, സക്കീന യൂസഫ്, ഖൈറുന്നിസ എന്നിവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് വസീം പടന്നക്കാട് , ജനറല്‍ സെക്രട്ടറി എം.പി നൗഷാദ്, വൈസ് പ്രസിഡണ്ട് ഷംസുദ്ധീന് ആവിയില്‍, സെക്രട്ടറി മുസമ്മില്‍ അതിഞ്ഞാല്‍ എന്നിവര്‍ ക്യാമ്പയിന് പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
0 Comments