കാസര്‍കോട്: ബ്ലൈസ് തളങ്കരയുടെ ആഭിമുഖ്യത്തില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രണ്ടാമത് മിക്സ് കപ്പ് കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സിനിമാ താരം അപര്‍ണദാസ് ടൂര്‍ണമെന്റിലേക്കുള്ള ട്രോഫി അനാച്ഛാദനം ചെയ്തു. ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു.
മിക്സ് കപ്പ് ടൈറ്റില്‍ സ്പോണ്സര് തളങ്കര ശഫാഖത്ത് മുഖ്യാതിഥിയായിരുന്നു. ജീവകാരുണ്യ, സേവന മേഖലകളിലെ പ്രവര്‍ത്തനത്തിന് സന്നദ്ധസംഘടനക്കുള്ള അവാര്‍ഡ് ദീനാര്‍ ഐക്യവേദിക്കും സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് അബ്ദുല്ല പടിഞ്ഞാറിനും സമ്മാനിച്ചു.
നവാസ് അബൂബക്കര്‍ ആമുഖ പ്രഭാഷണം നടത്തി. കെ.സി.എ. മെമ്പര്‍ ടി.എം. ഇഖ്ബാല്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡണ്ട് എന്‍.എ. അബ്ദുല്‍ ഖാദര്‍, ട്രഷറര്‍ കെ.ടി. നിയാസ്, ഹസന് പതിക്കുന്നില്‍, നൗഫല്‍ തായല്‍, എം. ഖമറുദ്ദീന് തളങ്കര, ഫാത്തിമത്ത് ശൈഖ പ്രസംഗിച്ചു. ബ്ലൈസ് ജനറല്‍ സെക്രട്ടറി സിദ്ധിഖ് ചക്കര സ്വാഗതവും മുസ്തഫ ബ്ലൈസ് നന്ദിയും പറഞ്ഞു. സംഗീത വിരുന്നും ഉണ്ടായിരുന്നു.
0 Comments