വനിതാദിനം; ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


മൊഗ്രാല്‍പുത്തൂര്‍: ലോക വനിതാ ദിനത്തിന്റെ ഭാഗമായി ശാസ്താ നഗര്‍ അംഗന്‍വാടിയില്‍ നടന്ന വനിതാ സംഗമം, ആരോഗ്യ ബോധവത്കരണ ക്ലാസ്സ്, ജീവിത ശൈലി രോഗ നിര്‍ണായ ക്യാമ്പ് എന്നിവ വാര്‍ഡ് മെമ്പര്‍ പ്രമീളമജല്‍ ഉദ്ഘാടനം ചെയ്തു. എഡിഎസ് പ്രസിഡന്റ് ജയന്തി അധ്യക്ഷത വഹിച്ചു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.രഞ്ജീവ് രാഘവന്‍ വനിതകളും ജീവിതശൈലി രോഗങ്ങളും എന്ന വിഷയത്തെ കുറിച്ച് ക്ലാസെടുത്തു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സുലൈഖ വളപ്പില്‍, അംഗന്‍വാടി വര്‍ക്കര്‍ കെ.സുരേഖ, ആശാ വര്‍ക്കര്‍മാരായ എം.ആരിഫ, എം.ഇന്ദിര എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments