കേന്ദ്രസര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര സെമിനാര്‍


കാസര്‍കോട്: കേരള കേന്ദ്രസര്‍വ്വകലാശാല ജന്തുശാസ്ത്രവിഭാഗത്തല്‍ രോഗപ്രതിരോധ പഠനശാസ്ത്രത്തെപ്പറ്റി അന്താരാഷ്ട്രാ സിംപോസിയം നടത്തുന്നു. ഇന്ന് മുതല്‍ 7 വരെയാണ് സിംപോസിയം. ഇന്ന് രാവിലെ ജന്തുശാസ്ത്ര വിഭാഗം സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. രോഗപ്രതിരോധ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞര്‍ ക്ലാസ്സെടുക്കും. ഡെല്‍ഹി എയിംസ്‌ലെ ഡോ. നരീന്ദര്‍ കെ. മെഹ്‌റ, അമേരിക്കയിലെ ഇല്ലിനോയ്‌സ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡോ. രാമസ്വാമി കല്ല്യാണസുന്ദരം എന്നിവര്‍ സിംപോസിയത്തില്‍ പങ്കെടുക്കുന്നുണ്ട്.

Post a Comment

0 Comments