മയക്കുമരുന്ന് കേസില്‍ മടിക്കൈ സ്വദേശി എറണാകുളം ജയിലില്‍


നീലേശ്വരം: എം.ഡി.എം.എ മയക്കുമരുന്നുമായി മടിക്കൈ സ്വദേശിയായ യുവാവിനെ കളമശ്ശേരി പോലീസ് അറസ്റ്റുചെയ്തു.
മടിക്കൈ ചാളക്കടവ് സ്വദേശി പുതിയപുരയില്‍ വീട്ടില്‍ പി.പി.സിറാജ്(33)നെയാണ് കളമശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തു. ബാംഗ്ലൂരില്‍ നിന്നും കൊണ്ടുവന്ന പത്തുഗ്രാം മയക്കുമരുന്നാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. കൂനംതൈയില്‍ റൂമെടുത്ത് താമസിക്കുകയായിരുന്നു ഇയാള്‍. ഇയാളുടെ പക്കല്‍ മയക്കുമരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐമാരായ സന്തോഷ്, ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്.
കാഞ്ഞങ്ങാടുമായി നല്ലബന്ധമുള്ള സിറാജ് ആറങ്ങാടിയില്‍ സ്ഥിരമായി വോളിബോള്‍ കഴിക്കാനും കാഞ്ഞങ്ങാട്ട് ജിംനേഷ്യത്തില്‍ പരിശീലനത്തിനും എത്താറുണ്ട്. മയക്കുമരുന്ന് വിപണനസംഘത്തിലെ പ്രധാന കണ്ണിയാണ് സിറാജെന്ന് പോലീസ് പറഞ്ഞു. കാഞ്ഞങ്ങാട്ടും ഇയാള്‍ മയക്കുമരുന്ന് വിപണനം നടത്തിയിട്ടുണ്ടെന്ന് അന്വേഷണം നടത്തിവരികയാണ് പോലീസ്.
എം.ഡി.എം.എ മയക്കുമരുന്നുമായി ഇതിനുമുമ്പും ആറങ്ങാടി സ്വദേശികളായ യുവാക്കള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. സിറാജിനും ഈ സംഘവുമായി ബന്ധമുണ്ടാകുമെന്നാണ് സംശയിക്കുന്നത്. ഇതുസംബന്ധിച്ച് ഹോ സ്ദുര്‍ഗ് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments