കാസര്‍കോട്: വ്യാജ എ.ടി.എം കാര്‍ഡുണ്ടാക്കി പണം തട്ടുന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കേസിലെ മുഖ്യപ്രതി തമിഴ്നാട് ത്രിച്ചിനാപ്പള്ളി തെന്നൂര്‍ ഇനാംദാര്തോപ്പിലെ പി ജയറാം (30), കോട്ടയം രാമപുരം ഏഴച്ചേരിയിലെ എ എസ് സന്ദു നപോളിയന്‍ (21) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്യലില്‍ പാലായിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായി സംഘം വെളിപ്പെടുത്തി.
2014 മുതല്‍ സംഘം തട്ടിപ്പ് നടത്തിവരുന്നതായും പോലീസിന് വിവരം ലഭിച്ചു. തമിഴ്നാട്, ഗോവ, കേരളം സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
0 Comments