തേര്‍വയല്‍ കുളം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിന്റേതാണെന്ന് കോടതി


നീലേശ്വരം: 600 വര്‍ഷത്തിലേറെ പഴക്കമുള്ള നീലേശ്വരം തേര്‍വയലിലെ കുളം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിന്റേതാണെന്ന് ഹോസ്ദുര്‍ഗ് മുന്‍സീഫ് കോടതി ഉത്തരവിട്ടു.
നൂറ്റാണ്ടുകളായി പൂരോത്സവത്തിനും ക്ഷേത്രാചാരങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന കുളം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വലിയവളപ്പ് തറവാട്ടുകാര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ക്ഷേത്ര ആചാരങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന കുളം ക്ഷേത്രത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രം ഹോസ്ദുര്‍ഗ് കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഹോസ്ദുര്‍ഗ് മുന്‍സീഫ് കോടതി അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. ക്ഷേത്രം ഭാരവാഹികളെ എതിര്‍കക്ഷികളാക്കി വലിയവളപ്പ് തറവാടിനുവേണ്ടി ടി.വി.തമ്പാന്‍, കെ.ബാലന്‍, കെ.വി.ഭരതന്‍, കെ.വി.സുരേന്ദ്രന്‍, പി.ടി.രാജേഷ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

Post a Comment

0 Comments