കാസര്‍കോട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന ശാഹിന് ബാഗ് സ്ക്വയര്‍ സമരവേദിയിലേക്ക് എം.എസ്.എഫ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയംഗം സി.ഐ ഹമീദ് 185 കിലോമീറ്റര്‍ കാല്‍നടയായി യാത്ര തുടര്‍ന്നു.
മാലിക് ദീനാറില്‍ നാന്ന് മുസ്ലീം ലീഗ് ജില്ല പ്രസിഡണ്ട് ടി.ഇ അബ്ദുള്ള ഇന്ത്യന്‍ പതാക കൈമാറി . മുസ്ലീംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുറഹ്മാന് രാജ്യരക്ഷ മുദ്ര ഉല്‍ഘാടനം ചെയ്തു. യത്രക്കിടയില്‍ ഹമീദിന്റ വസ്ത്രത്തില്‍ രാജ്യരക്ഷ മദ്ര എന്ന പേരില്‍ ജനങ്ങളുടെ ഒപ്പ് ശേഖരിക്കും. മുനീര്‍ ഹാജി, ഹബീബ് തുരുത്തി, ഇബ്രാഹിം ഖാസിയാറകം, ഖലീല്‍ അബൂബക്കര്‍, മുര്‍ഷിദ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിമിന്റെ മകനാണ് ഹമീദ്.സി.ഐ.
0 Comments