നീലേശ്വരം: നീലേശ്വരം പള്ളിക്കര സെന്റ് ആന്‍സ് ഏ.യു.പി സ്കൂള്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെയും സ്കൂള്‍ വാര്ഷീകാഘോഷത്തിന്റെയും ഉദ്ഘാടനം എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
നഗരസഭ ചെയര്മാന് കെ.പി.ജയരാജന് അധ്യക്ഷം വഹിച്ചു. പി.പി.മുഹമ്മദ് റാഫി, പി.വി.ജയരാജ്, പി.ഭാര്‍ഗ്ഗവി, ഉണ്ണിരാജന്, പി.ടി.എ പ്രസിഡണ്ട് എ.വിനോദ്കുമാര്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് വി.വി.രമ്യ, കോസ്മോസ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി.രവീന്ദ്രന്, വിദ്യാപോഷിണി വായനശാല സെക്രട്ടറി വി.വി.രമേശന്, പി.വി.ഭാസ്ക്കരന്‍, നിവേദിത.പി.വി, ബിജു കെ.മാണി എന്നിവര്‍ സംസാരിച്ചു. എന്‍ഡോവ്മെന്റ് വിതരണം സൗപര്‍ണിക കണ്ണന് നിര്‍വ്വഹിച്ചു. ഡെയ്സി ആന്റണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.ഉഷ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രീ പ്രൈമറി ഫെസ്റ്റും കലാസന്ധ്യയും ഉണ്ടായിരുന്നു.
0 Comments