കാഞ്ഞങ്ങാട് 'മാസ്‌ക് വേണ്ടാ തൂവാല റെഡി'


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ കൊറോണ വൈറസ് പ്രതിരോധ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വീകരിക്കേണ്ടുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും തുവാലയും വിതരണം ചെയ്തു.
തെരുവില്‍ വേണ്ടത്ര ജാഗ്രതയില്ലാതെ വില്‍ക്കുന്ന മാസ്‌ക്കുകള്‍ വാങ്ങി ധരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷഫലമുണ്ടാക്കുമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നഗരസഭയിലെത്തിയ പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും നഗരസഭ തൂവാല നല്‍കിയത്.
ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വ്വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ അദ്ധ്യക്ഷതയായി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജാഫര്‍ സ്വാഗതവും നഗരസഭ സെക്രട്ടറി എം.കെ ഗിരിഷ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments