കാസര്‍കോട്: കോവിഡ് രോഗബാധയെ തുടര്‍ന്ന് മാലിദ്വീപില്‍ കുടുങ്ങിയിരിക്കുന്ന 140 ഇന്ത്യക്കാരെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം. പി വിദേശ കാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറിനോട് ആവശ്യപ്പെട്ടു.
ഇതില്‍ ഒട്ടേറെ മലയാളികളും കാസര്‍കോടില്‍ നിന്നുമുള്ള ഒരു എഞ്ചിനീയറും ഉള്‍പ്പെടുന്നു . മാലിദ്വീപിലെ നളാഗുറൈദൊ സണ്‍ ഐലന്‍ഡ് റിസോര്‍ട്ടില്‍ ജോലി ചെയ്യുന്നവരും മറ്റുള്ളവരും ഭക്ഷണവും ,താമസസൗകര്യവും ഇല്ലാതെ കുടുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്മോഹന്‍ ഉണ്ണിത്താന് എം പി ഇക്കാര്യം ആവശ്യപ്പെട്ടത്. ഫിലിപ്പീന്‍സ്, മലേഷ്യ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് എം പി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
0 Comments