ഹോസ്ദുര്‍ഗ് ബാങ്ക് കൊറോണക്കെതിരെ


കാഞ്ഞങ്ങാട്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ബ്രൈക്ക് ദ ചെയ്ന്‍ എന്ന ക്യാമ്പയനിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ കൈ കഴുകാന്‍ വെള്ളവും ഹാന്‍ഡ് വാഷും സ്ഥാപിച്ചു. ചടങ്ങ് കാഞ്ഞങ്ങാട് സബ്കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് ബാങ്ക് പ്രസിഡണ്ട് പ്രവീണ്‍ തോയമ്മല്‍ അധ്യക്ഷനായി.
ഹോസ്ദുര്‍ഗ്ഗ് തഹസി ല്‍ദാര്‍ ബി.രത്‌നാകരന്‍, കെ. പി.മോഹനന്‍, എന്‍.കെ. ര ത്‌നാകരന്‍, കുഞ്ഞാമദ്പുഞ്ചാവി, ഇസ്മയില്‍ആറങ്ങാടി, സബീന, ഖൈറുന്നീസ, ബാങ്ക് സെക്രട്ടറി എ.പ്രസന്നലത എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments